നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള നെടുമ്പാശേരി ക്യാമ്പിൽ ഇന്നലെ രാവിലെ നടന്ന യാത്രഅയപ്പ് ചടങ്ങിന് കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിലെ ചീഫ് ഇമാം ഡോ. സലീം നദ്‌വി നേതൃത്വം നൽകി. എ.എം. യൂസഫ്, നെടുമ്പാശേരി ഹജ്ജ് കമ്മിറ്റി ഭാരവാഹികളായ സഫർ കയാൽ, ടി.കെ. സലീം, കെ.എച്ച്. അബ്ദുസമദ് ദാരിമി, എം.കെ. ബാബു എന്നിവർ സംസാരിച്ചു.
ഇന്നലെ 278 തീർത്ഥാടകരാണ് യാത്രതിരിച്ചത്. ഇന്ന് പുലർച്ചെയുള്ള സൗദി എയർലൈൻസ് വിമാനത്തിൽ 274 തീർത്ഥാടകർ യാത്രതിരിക്കും. നാളെയാണ് നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ നിന്നുള്ള അവസാനസംഘം യാത്രതിരിക്കുന്നത്. ഉച്ചയ്ക്ക് 12.10ന് കേരളത്തിൽ നിന്നുള്ള 112 ഹാജിമാർക്കു പുറമെ തമിഴ്നാട്ടിൽ നിന്നുള്ള 99ഉം കർണാടകയിൽ നിന്നുള്ള രണ്ട് ഹാജിമാരുമുണ്ട്.