പെരുമ്പാവൂർ: സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതിവിരുദ്ധ നിലപാടാണ് വ്യാപകമായ മണ്ണെടുപ്പിനും പാടംനികത്തലിനും ഇടയാക്കുന്നതെന്നും വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നിലവിലിരുന്ന നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചത് മലിനീകരണം ശക്തിപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും മനുഷ്യാവകാശ പരിസ്ഥിതി സംഘടനയായ മാനവദീപ്തി ആരോപിച്ചു പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രസിഡന്റ് വർഗീസ് പുല്ലുവഴി യുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശിവൻ കദളി, എം.കെ. ശശിധരൻ പിള്ള, സി.കെ. അബ്ദുള്ള, പോൾ ആത്തുങ്കൽ, കെ.വി. മത്തായി, അബ്ദുൾ ജബ്ബാർ മേത്തർ, ടി.എ. വർഗീസ് എന്നിവർ സംസാരിച്ചു.