പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗബാധിതരുടെ ചികിത്സയ്ക്ക് രൂപീകരിച്ച സഹായ നിധിയിലേക്ക് ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ദേവസ്വം ട്രസ്റ്റ് ഒരു ലക്ഷം രൂപ നൽകി. വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷിന് ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഡോ. എ.വി. വേലായുധൻ നായർ തുക കൈമാറി. ടി.ആർ. സുനിൽ കുമാർ, പ്രസാദ് തൊഴലി, ടി.കെ. രാജീവ് എന്നിവർ പങ്കെടുത്തു.