പെരുമ്പാവൂർ: വഞ്ചിനാട് യൂത്ത് കെയറിന്റെ നേതൃത്യത്തിൽ മുടിക്കൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾവിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെമീർ തുകലിൽ സ്‌കൂൾ ഹെഡ്മാസ്റ്റർക്ക് പഠനോപകരണം കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ സുധീർ മുച്ചേത്ത്, മാറംപള്ളി ബാങ്ക് ബോർഡ് മെമ്പർ സിദ്ധിക്ക്, യൂത്ത് കെയർ പ്രസിഡന്റ് ഇർഷാദ് എന്നിവർ സംസാരിച്ചു