കുറുപ്പംപടി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് മുടക്കുഴ ഗ്രാമപഞ്ചായത്ത് അവാർഡ് നൽകുന്നു. പഞ്ചായത്ത് പരിധിയിൽപ്പെട്ട യോഗ്യതയുള്ളവർ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഫോട്ടോയും 15ന് മുമ്പ് പഞ്ചായത്താഫീസിൽ നൽകണമെന്ന് പ്രസിഡന്റ് പി.പി.അവറാച്ചൻ അറിയിച്ചു.