പറവൂർ: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ക്ഷാമബത്ത കുടിശികയും പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശികയും അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ പറവൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണൻ കുഞ്ഞികണ്ണോത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി.എ. രാജീവ്, ജില്ല ഭാരവാഹികളായ ഹുസൈൻ പതുവന, ഇ.പി. പ്രവിത, ആർ. സന്ദീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബി. സിജു ഭരതൻ (പ്രസിഡന്റ്), സുബി എം. ബോസ്, കെ.എസ്. സുനിൽ (വൈസ് പ്രസിഡന്റ് ) കെ.ബി. ഷിജോ (സെക്രട്ടറി), ടി.എസ്. വിഷ്ണുദാസ്, എം.എസ്. അനിത (ജോയിന്റ് സെക്രട്ടറി) ടി.ഡി. ബാബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.