groad
അങ്കമാലി നായത്തോടിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മഹാകവി ജി യുടെ പേരിലുള്ള റോഡ്

അങ്കമാലി: മഹാകവി ജി ശങ്കരക്കുറുപ്പിന്റെ നാമധേയത്തിൽ ജന്മനാടായ നായത്തോട് പ്രദേശത്തെ പുതിയ റോഡിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. അങ്കമാലി നഗരസഭ പരിധിയിൽ ആദ്യമായിട്ടാണ് ഒരു റോഡിന് മഹാകവി ജിയുടെ പേര് നൽകുന്നത്. നായത്തോട് സ്‌കൂൾ ജംഗ്ഷനിൽ നിന്നും മറ്റൂർ കരിയാട് റോഡിൽ ചെത്തിക്കോട്ടേയ്ക്ക് പ്രവേശിക്കാവുന്ന ഏറ്റവും എളുപ്പമുള്ള വഴിയായി പുതിയ റോഡ് മാറും. മഹാകവി ജി മെമ്മോറിയൽ റോഡ് എന്നാണ് അങ്കമാലി നഗരസഭ നാമകരണം ചെയ്തിരിക്കുന്നത്. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവാക്കിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. റോജി എം. ജോൺ എംഎൽഎ ഇന്ന് രാവിലെ റോഡിന്റെ ഉദ്ഘാടനം നടത്തും. മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ് അദ്ധ്യക്ഷനാകും. മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ പങ്കെടുക്കും.