വൈപ്പിൻ: കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ആവിഷ്‌കരിച്ച വൈപ്പിൻ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ വിദ്യാഭ്യാസ അവാർഡും സ്‌കോളർഷിപ്പും 514 പേർക്കായി ഇന്ന് സമ്മാനിക്കും. വൈകീട്ട് 3ന് ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സൈലം ലേണിംഗിന്റെ സഹകരണത്തോടെ പത്ത്, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസോടെ ഉന്നത വിജയം നേടിയ കുട്ടികളെയാണ് ആദരിക്കുന്നത്. വിദ്യാഭ്യാസ, വിദ്യാഭ്യാസേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കും മെറിറ്റ് സ്‌കോളർഷിപ്പ് നൽകും.