വൈപ്പിൻ: വിജ്ഞാന അധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണം ലക്ഷ്യമിട്ട് യുവജനങ്ങളുടെ തൊഴിൽ ക്ഷമത വർധിപ്പിക്കാനുള്ള നൂതന പദ്ധതിക്ക് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തും ടെക്‌നോവാലി സോഫ്റ്റ്‌വെയർ ഇന്ത്യയും ധാരണയായി. നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതിലൂടെ തൊഴിലില്ലായ്മ പരിഹരിക്കാൻ ടെക്‌നോവാലി സെൽഫ് ഗവൺമെന്റ് യൂത്ത് എംപവർമെന്റ് പ്രോഗ്രാം പദ്ധതിയിലൂടെ സാധിക്കുമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. പറഞ്ഞു. നാടിന്റെ സമ്പദ് വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി രൂപകൽപന ചെയ്ത പദ്ധതി സൗജന്യമാണ്.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ.എസ്. സാജിത്ത്, വൈപ്പിനിലെ പഞ്ചായത്ത് പ്രസിഡന്റുമാരായ രമണി അജയൻ, കെ.എസ്. നിബിൻ, നീതു ബിനോദ്, മിനി രാജു, ടെക്‌നോവാലി സോഫ്റ്റ്‌വെയർ ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ്, അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. കെ.വി. സുമിത്ര എന്നിവർ പങ്കെടുത്തു. ഈ മാസം 17ന് തൊഴിൽ ശാക്തീകരണം സംബന്ധിച്ച ധാരണാപത്രത്തിൽ പഞ്ചായത്ത് പ്രതിനിധികളും ടെക്‌നോവാലി അധികൃതരും ഒപ്പുവെക്കും.
പദ്ധതിയുടെ ലക്ഷ്യങ്ങൾ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ യുവജന തൊഴിൽ ശാക്തീകരണക്ഷമത വർദ്ധിപ്പിക്കൽ  തെരഞ്ഞെടുക്കപ്പെടുന്ന തൊഴിലന്വേഷകരായ 200 യുവാക്കൾക്കായി അഞ്ച് ദിവസത്തെ സൗജന്യ വെർച്വൽ കരിയർ വർക്ക്‌ഷോപ്പ് സൈബർ സെക്യൂരിറ്റി, എ.ഐ മിഷൻ ലേണിംഗ്, ഡാറ്റ സയൻസ് വിഷയങ്ങളിൽ സൗജന്യ വെബിനാറുകളും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും ഇൻഡസ്ട്രിയിൽ ആവശ്യമായ സ്‌കിൽ തിരഞ്ഞെടുക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തൊഴിൽ അന്വേഷകർക്കായി സൗജന്യ കരിയർ കൗൺസിലിംഗ്