കൊച്ചി: എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ 39-ാം ഡിവിഷണൽ സമ്മേളനം ഇന്നും നാളെയും എറണാകുളം വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കും. രാവിലെ 9ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ആർ. പ്രീതി അദ്ധ്യക്ഷത വഹിക്കും. നാളെ എൻ.എം.എസ് ഭവനിലാണ് പ്രതിനിധി സമ്മേളനം. എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. സർവീസിൽനിന്ന് വിരമിച്ച പി.ബി. ബാബുരാജ്, ജോൺ മാത്യു എന്നിവരെ ആദരിക്കും.

സി. ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻപിള്ള, എൽ.ഐ.സി സീനിയർ ഡിവിഷണൽ മാനേജർ ബിന്ദു റോബർട്ട്, അഖിലേന്ത്യ പ്രസിഡന്റ് വി. രമേഷ്, എം.ഗിരിജ, എം.കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിക്കും.