പെരുമ്പാവൂർ: നാളെ നടത്താനിരുന്ന ഇൻസ്പെയർ എഡ്യുക്കേഷൻ എക്സലൻസി അവാർഡ് ദാനം ജൂൺ 15ലേക്ക് മാറ്റിയതായി എൽദോസ് കുന്നപ്പള്ളി എം.എൽ.എ അറിയിച്ചു. കീം എൻട്രസ് പരീക്ഷ അവാർഡ് വിതരണ വേദിയായി നിശ്ചയിച്ച കൂവപ്പടി ഗവ: പോളിടെക്നിക്കിൽ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം. ഇത്തവണ പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ നിന്ന് ആയിരത്തോളം കുട്ടികളാണ് അവാർഡിന് അർഹരായിട്ടുള്ളത്.