തൃപ്പൂണിത്തുറ: പൂത്തോട്ട കെ.പി.എം എച്ച്.എസ്.എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി ജൂനിയർ (ഹിന്ദി), എച്ച്.എസ്.എസ്.ടി ജൂനിയർ (കമ്പ്യൂട്ടർ സയൻസ്) തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 25ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.