
കൊച്ചി: അഖില കേരള പണ്ഡിതർ മഹാജനസഭാ സമുദായാചാര്യൻ ശ്രീരാമകൃഷ്ണ പണ്ഡിതരുടെ 117-ാമത് ജയന്തിദിനാചരണം ഇന്ന് ആലുവ അദ്വൈതാശ്രമത്തിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും.
മഹാജനസഭ ജനറൽ സെക്രട്ടറി എസ്. ഷിജുകുമാർ, സഭാ ഭാരവാഹികളായ കെ.എസ്. രാജൻ, ഷിബു ശ്രീധർ, സരോജം സുരേന്ദ്രൻ, ഒ.എസ്. വേണു, കെ.കെ. മോഹനൻ, പി.എസ്. സോമൻ, കെ.എസ്. അശോക്കുമാർ, എം.സി. രഘു, എ.കെ. ശശിധരൻ, ലളിത കെ.ടി, സാവിത്രി ശിവശങ്കരൻ, എ.സുഭാഷ്,കെ.എൻ ഗോപിദാസ് എന്നിവർ പ്രസംഗിക്കും.