wales

കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ വെയിൽസ് എൻ.എച്ച്.എ (നാഷണൽ ഹെൽത്ത് അതോറിറ്റി)യിൽ നിന്നുള്ള ഡോക്ടർമാരുടെയും നഴ്‌സിംഗ് ഓഫീസർമാരുടെയും സംഘം നോർക്കയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് സന്ദർശനം നടത്തി ചികിത്സാ സംവിധാനങ്ങളെ നേരിൽകണ്ടു വിലയിരുത്തി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ നഴ്‌സിംഗ് ഓഫീസർമാർ, നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥികൾ എന്നിവരുമായി നേരിട്ട് ചർച്ചകൾ നടത്തി. തുടർച്ചയായ മൂന്നാം തവണയാണ് ഇവർ മെഡിക്കൽ കോളേജ് സന്ദർശനം നടത്തുന്നത്. ഡോ. ബിജു മുഹമ്മദ്, അന്നാ ഡേവിസ്, ഡോ. രുത് ആൽക്കലാഡോ, സിജി സലിംകുട്ടി എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.