മൂവാറ്റുപുഴ: ഇൻഷുറൻസ് കമ്പനി മെഡിക്ലെയിം നിഷേധിച്ച പേഴക്കാപ്പിള്ളി സ്വദേശി വി.എച്ച്.ഷെഫീഖിന് കോടതിയിൽ നിന്ന് നീതി. അസുഖ ബാധിതനായി ആശുപത്രിയിൽ അഡ്മിറ്റായ ഷെഫിഖിന് ഡിസ്ചാർജ്ജ് സമയത്ത് കിടത്തി ചികിത്സ ആവശ്യമുണ്ടായില്ലെന്ന് കാട്ടി കമ്പനി മെഡി ക്ലെയിം നിഷേധിക്കുകയായിരുന്നു. നിരവധി പരാതികൾ നൽകിയിട്ടും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. കോടതിയിൽ നിന്ന് അനുകൂല നീക്കമുണ്ടായതോടെ ഇൻഷുറൻസ് കമ്പനി ബിൽ തുക മുഴുവൻ ന‌ൽകാമെന്ന സെറ്റിൽമെന്റിന് തയ്യാറാകുകയായിരുന്നു. അഡ്വ. ടോം ജോസ് മുഖേനയാണ് കേസ് ഫയൽ ചെയ്തത്.