ആലുവ: കേരള കോൺഗ്രസ് (ജേക്കബ്) ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എപ്ളസ് നേടിയ ശ്രീലക്ഷ്മി സ്മിജൻ, പ്ളസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടി കർഷകൻ കൂടിയായ സ്വാതിഷ് സന്തോഷ്, നാഷണൽ മലയാളം ലിറ്ററേച്ചർ ബുക്ക് പ്രൈസ് ഗോൾഡൻ ലോട്ടസ് അവാർഡ് നേടിയ ജേക്കബ് വെളുത്താൻ എന്നിവരെയാണ് ആദരിച്ചത്. മണ്ഡലം പ്രസിഡന്റ് പ്രിൻസ് വെള്ളറയ്ക്കൽ, ആർ. ദിനേശ്, ഹാരിസ് മുഹമ്മദ്, നിഥിൻ സിബി, ലിജോ ജോയി, സിനി സിയ, സാൻജോ ജോസ്, ജോൺസൺ ചൂരമന, അനൂപ് വർഗീസ്, വരദരാജ്, ഡയസ് ജോർജ് എന്നിവർ സംസാരിച്ചു.