ആലുവ: ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റൂട്ടിന് സമാന്തരമായി കെ.എസ്.ആർ.ടി.സിയുടെ കുട്ടമശേരി, മനക്കക്കാട്, വാഴക്കുളം മേഖല വഴിയുള്ള ഗ്രാമീണ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. ജീവനക്കാരുടെ കുറവിന്റെ പേരിൽ സർവീസ് നിർത്തിവച്ചിരിക്കുകയാണെന്ന് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സുലൈമാൻ അമ്പലപ്പറമ്പ് കലക്ടർക്ക് നൽകിയ പരാതിയിൽ ചൂണ്ടികാട്ടി.