കൊച്ചി: തമ്മനം മർച്ചന്റ്‌സ് യൂണിയൻ വാർഷികവും കുടുംബ സംഗമവും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ഡി. ബാബു അദ്ധ്യക്ഷനായി. നടൻ ഹരിശ്രീ അശോകൻ, ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ജില്ലാ ട്രഷറർ സി.എസ്. അജ്മൽ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി.ഡി. ബാബു (പ്രസിഡന്റ്), കെ.വൈ. നവാസ് (ജനറൽ സെക്രട്ടറി), എ.എം. പ്രഭാകരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.