
വൈപ്പിൻ: ട്രോളിംഗ് നിരോധനം നിലവിൽ വരുമ്പോഴും മുഖം തെളിയാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ട്രോളിംഗ് നിരോധന കാലത്തും ജീവിതം കൂട്ടിമുട്ടിക്കാനാവുമോ എന്ന ആശങ്കയിലാണിവർ. മത്സ്യ സമ്പത്തിലെ ശോഷണം, റേഷൻ മണ്ണെണ്ണ വെട്ടിക്കുറച്ചത്, ലഭിക്കുന്ന മണ്ണെണ്ണക്ക് വില കൂട്ടിയത് തുടങ്ങി എണ്ണിപ്പറയാൻ നിരവധി പ്രശ്നങ്ങളുണ്ട് ഇവർക്ക്. എങ്കിലും പ്രതീക്ഷ കൈവിടാതെയാണ് പരമ്പരാഗതക്കാർ ട്രോളിംഗ് നിരോധന കാലത്തെ കാണുന്നത്. മീനവറുതിയെ തുടർന്ന് കഴിഞ്ഞ കുറെ കാലമായി കടത്തിൽ മുങ്ങിയ പരമ്പരാഗതക്കാർക്ക് ഇനിയുള്ള 52 ദിവസങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. മൺസൂൺ കാലത്ത് കാറ്റും മഴയും മൂലം കടലിളകി മത്സ്യ സമ്പത്ത് സുലഭമാകുന്നതിലാണ് പ്രതീക്ഷ.
ആശങ്കയ്ക്ക് കാലാവസ്ഥ മുതൽ അന്യതീരക്കാർ വരെ
വൈപ്പിനിലെ ഇൻബോർഡ് വള്ളങ്ങൾ - 40
ജില്ലയിലെ ഇൻബോർഡ് വള്ളങ്ങൾ - 100
ചെറു വള്ളങ്ങളും മൂടിവെട്ടി വള്ളങ്ങളും - 200
ട്രോളിംഗ് നിരോധന കാലത്താണ് വരുമാനം കൂടുതൽ ലഭിക്കുന്നത്. കാറ്റും കോളും നിറഞ്ഞ ഇക്കാലത്ത് തന്നെയാണ് അപകടങ്ങളും സംഭവിക്കുന്നത്. അതിനാൽ യുവ തലമുറ പരമ്പരാഗത മത്സ്യബന്ധനത്തിലേക്ക് കടന്നു വരുന്നില്ല
പി.വി. ജയൻ
ജില്ലാ സെക്രട്ടറി
പരമ്പരാഗത 
മത്സ്യതൊഴിലാളി യൂണിയൻ