കോലഞ്ചേരി: എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയതും ബിരുദ, ബിരുദാനന്തര, പ്രൊഫഷണൽ കോഴ്‌സുകളിൽ റാങ്കുകൾ നേടിയവരും കലാകായിക മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ മികച്ച നേട്ടം കരസ്ഥമാക്കിയവരുമായ മഴുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ കുട്ടികൾക്ക് പുരസ്കാരം നൽകുന്നു. സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, രക്ഷകർത്താവിന്റെ അംഗ നമ്പർ എന്നിവ സഹിതം 14ന് 4 മണിക്ക് മുമ്പായി ബാങ്ക് ഹെഡ് ഓഫീസിൽ നൽകണം.