കൊച്ചി: ലോക പരിസ്ഥിതിദിനം ഗ്രീൻ റെസ്‌ക്യൂ ആക്ഷൻ ഫോഴ്‌സിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ഭവൻസ് കോളേജ്, തൃക്കാക്കര നഗരസഭയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതിദിനാഘോഷം 14-ാംവാർഡിൽ മാവേലിപുരം ഇ.എം.എസ് ലൈബ്രറി പരിസരത്ത് ചെയർപേഴ്സൺ രാധാമണി പിള്ള തൈനട്ട് ഉദ്ഘാടനം ചെയ്തു.

നഗരസഭ വൈസ് ചെയർമാൻ പി.എം. യുനുസ്‌ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാട്, എം.ജെ. ഡിക്‌സൻ, ഹെൽത്ത് ഇൻസ്‌പെക്ടർ മധുകുമാർ, ഭവൻസ് ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽകുമാർ, ഗ്രാഫ് ഭാരവാഹികളായ വിവേക്, രതീഷ്, ശിവാനി, ശ്രേയ, ജെറാൾഡ് എം. മിറാൻഡ എന്നിവർ നേതൃത്വം നൽകി.