1

മട്ടാഞ്ചേരി: സി. സി. എസ് രക്തബന്ധു കൊച്ചി നഗരസഭ ആറാം ഡിവിഷനും ഐ.എം.എ എറണാകുളവും സംയുക്തമായി കപ്പലണ്ടിമുക്ക് ദാറുസ്സലാം ജംഗ്ഷൻ പകൽ വീട്ടിൽ നടത്തിയ രക്തദാന-മെഡിക്കൽ പരിശോധന ക്യാമ്പ് കൗൺസിലർ എം. എച്ച്. എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. സലീം ഷുക്കൂർ അദ്ധ്യക്ഷനായി. മാകെയർ ഡയക്നോസ്റ്റിക്സ് സെന്ററുമായി സഹകരിച്ച് കൊണ്ട് സൗജന്യ ഷുഗർ, കൊളസ്ട്രോൾ , ബ്ലഡ് പ്രഷർ പരിശോധനയും നടന്നു. ഷംസു യാക്കൂബ്, ഡോ പി . കെ . സലീം, രാജീവ് പള്ളുരുത്തി, എസ്. യു. ശിവകുമാർ, സുബൈബത്ത് ബീഗം, അനീഷ് കൊച്ചി എന്നിവർ സംസാരിച്ചു. എം. എസ് അബ്ദൽ റൗഫ് , ഷിജ സുധീർ, റസീയ ഹനിഫ് , പി . എ . ഫാത്തിമ, എം. എസ്. ഷീബില , ടി. കെ. തനൂജ എന്നിവർ നേതൃത്വം നൽകി.