 
കൊച്ചി: പരിസ്ഥിതി ദിനാഘോഷത്തോട് അനുബന്ധിച്ച് വെണ്ണല ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ്‌സ് പൊലീസിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണം ചെയ്തു. എച്ച്.എം സുരേഷ് ബാബു.പി.പി ഉദ്ഘാടനം ചെയ്തു. എസ്.പി.സി സി.പി.ഒമാരായ സൗമ്യ മോഹനൻ, അമ്പിളി. എ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുമാർ വെണ്ണല സ്‌കൂൾ മുതൽ അറക്കക്കടവ് പാലംവരെ ട്രീറാലി നടത്തി.