 
കൊച്ചി: തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിൽ പരിസ്ഥിതി വാരാചരണം സംഘടിപ്പിച്ചു. സ്‌കൂൾ ഒഫ് എൻവയോൺമെന്റൽ സ്റ്റഡീസ് ഡീനും ഡയറക്ടറുമായ പ്രൊഫ.ഡോ.വി. ശിവാനന്ദൻ ആചാരി പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിച്ചു. പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അദ്ധ്യാപകരോടൊപ്പം തൃപ്പൂണിത്തുറ ഹിൽപാലസ് പുരാവസ്തു മ്യൂസിയത്തിലെത്തി സന്ദർശകരോട് പ്ലാസ്റ്റിക് ഒഴിവാക്കേണ്ടതിന്റെയും ജൈവകൃഷി പ്രോത്സാനിപ്പിക്കേണ്ടതിന്റെയും ആവശ്യകത ഓർമ്മപ്പെടുത്തുന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. മ്യൂസിയംവളപ്പിൽ വൃക്ഷത്തൈകളും നട്ടു. പ്രിൻസിപ്പൽ പ്രിയ സി. പിള്ള നേതൃത്വം നൽകി.