periyar
വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, സെക്രട്ടറി ടി.ടി. ജിസ്‌മോൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പെരിയാർ സംരക്ഷണ പദയാത്രയിൽ നിന്ന്

കൊച്ചി: പെരിയാർ വിഷമയമാക്കരുതെന്ന മുദ്രാവാക്യമുയർത്തി എ.ഐ. വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, സെക്രട്ടറി ടി.ടി. ജിസ്‌മോൻ എന്നിവരുടെ നേതൃത്വത്തിൽ പെരിയാർ സംരക്ഷണ പദയാത്ര നടത്തി. കടമക്കുടിയിൽ നിന്നാരംഭിച്ച ജാഥ പാതാളത്ത് സമാപിച്ചു. പെരിയാറിലേക്ക് രാസമാലിന്യമൊഴുക്കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തുക, പെരിയാർനദി സംരക്ഷിക്കുക, പെരിയാർ റിവർ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കുക, പുഴ കൈയേറ്റങ്ങൾ ഒഴിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയായിരുന്നു ജാഥ.

സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, എ.എ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, അഗസ്റ്റിൻ വട്ടോളി തുടങ്ങിയവർ പ്രസംഗിച്ചു.

വരാപ്പുഴ, ചേരാനെല്ലൂർ, മഞ്ഞുമ്മൽ കമ്പനിപ്പടി എന്നീ കേന്ദ്രങ്ങളിൽ സ്വീകരണ സമ്മേനങ്ങൾ നടന്നു. സമാപന സമ്മേളനവും പെരിയാർ സംരക്ഷണസദസും പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.