pancha

കോലഞ്ചേരി: നാഗ്പൂരിൽ നടക്കുന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ പുരുഷ വനിത വിഭാഗത്തിൽ കേരളം 20 സ്വർണവും 23 വെള്ളി 19 വെങ്കല മെഡലുകളും നേടി. എറണാകുളം ജില്ലയിൽ നിന്നുള്ള കെ.എ. ആഷ്‌ന മോൾ സബ് ജൂനിയർ 55 കിലോ വിഭാഗത്തിൽ സ്വർണമെഡൽ നേടി ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്​റ്റേഴ്‌സ്, പാര വിഭാഗങ്ങളിലായി കേരളത്തിൽ നിന്ന് 280 പുരുഷ വനിതാ കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. ക്യാപ്റ്റന്മാരായ ജി. തേജസ്, കെ.എ. ശ്രീലേഖ, മാനേജർമാരായ നവീൻ പോൾ, അനിതാ രെജോഷ് എന്നിവർ നേതൃത്വം നൽകുന്നു.