അങ്കമാലി: അങ്ങാടിക്കടവ് കവലയിൽ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണം ജനങ്ങളെയും വ്യാപാരികളെയും വലയ്ക്കുന്നതും അശാസ്ത്രീയവുമാണെന്നും പരിഷ്കരണം ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റി റീത്ത് വച്ച് പ്രതിഷേധിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.യു. ജോമോൻ, ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ്, അനില ഡേവിഡ്, സജേഷ് സി.വി. എന്നിവർ സംസാരിച്ചു.