nh-66-
ദേശീയപാതയിൽ അണ്ടിപ്പിള്ളിക്കാവ് കലുങ്കിന്റെ സൈഡ് ഭിത്തി ഇടഞ്ഞപ്പോൾ

പറവൂർ: പുതിയ ദേശീയപാതയുടെ നിർമ്മാണം ആരംഭിച്ചതോടെ നിലവിലുള്ള ദേശീയപാതയുടെ അറ്റകുറ്റപണികൾ നടത്താത്തത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. ഏറ്റവും ഇടുങ്ങിയ റോഡുകളുള്ള പറവൂർ - മൂത്തകുന്നം ഭാഗത്താണ് കൂടുതൽ അപകട സാധ്യത. അണ്ടിപ്പിള്ളിക്കാവ് കലുങ്കിന്റെ സൈഡ് ഭിത്തികൾ തോട്ടിലേയ്ക്ക് ഇടിഞ്ഞു. ഓരോദിവസവും തോട് റോഡിനോട് അടുക്കുകയാണ്. തോട്ടിൽ വെള്ളം നിറഞ്ഞാൽ തോടും റോഡും ഡ്രൈവർമാർക്ക് അറിയാൻ സാധിക്കാത്ത അവസ്ഥയാണ്. നാട്ടുകാരും ജനപ്രതിനിധികളും ദേശീയപാത അധികൃതരെ വിവരം അറിയിച്ചിട്ടും നടപടിയെടുത്തിട്ടില്ല. റോഡിനോട് ചേർന്ന് ഭിത്തി കെട്ടിയാൽ പ്രശ്ന പരിഹാരമാകും. നിരവധി കണ്ടയ്നർ ലോറികളും അന്യസംസ്ഥാന വാഹനങ്ങളും കടന്നുപോകുന്ന റോഡാണിത്. അപകട സാദ്ധ്യത അറിയിക്കുന്ന റിബൺ ഇവിടെ കെട്ടിയിരുന്നു. ഇതെല്ലാം മഴയിൽ നശിച്ചുപോയിട്ടുണ്ട്. ഇവിടെ അടിയന്തരമായ അപകട സാധ്യത ബോർഡ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

-------------------------------------------------------------------------------

അണ്ടിപ്പിള്ളിക്കാവ് കലുങ്കിന് സൈഡ് ഭിത്തി നിർമ്മിച്ച് അപകടം ഒഴിവാക്കാനുള്ള അടിയന്തര നടപടികൾ ദേശീയപാത അതോറിറ്റി സ്വീകരിക്കണം.

അനിൽ ഏലിയാസ്

കോൺഗ്രസ് വടക്കേക്കര

ബ്ലോക്ക് വൈസ് പ്രസിഡന്റ്