kklm
സെന്റ് ജോൺ ടി.ടി.ഐയിൽ നടന്ന മെറിറ്റ് ഡേ പി.ടി.എ പ്രസിഡണ്ട് എം.എം. ജോർജ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: വടകര ടി.ടി.ഐയിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. ചടങ്ങിൽ കെ ടെറ്റ് വിജയികളെയും കഴിഞ്ഞ അദ്ധ്യന വർഷത്തിൽ ഉയർന്ന വിജയം നേടിയവരെയും ആദരിച്ചു. മാനേജർ ബോബി ജോസഫ് ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മെരിറ്റ് ഡേ പി.ടി.എ പ്രസിഡന്റ് എം.എം. ജോർജ് ഉദ്ഘാടനം ചെയ്തു. ഫാ. ഏലിയാസ് ജോൺ മണ്ണാത്തികുളം മെറിറ്റ് ഡേ സന്ദേശം നൽകി. പ്രിൻസിപ്പൽ ജിലു വർഗീസ്,​ കൂത്താട്ടുകുളം യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ടി.വി. മായ,​ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സാജു സി. അഗസ്റ്റിൻ, ജെമി ജോസഫ്, ജോയൽ ബിജു, കെ.എം. ജിത്തു എന്നിവർ സംസാരിച്ചു.