ആലുവ: ഓൾ കേരള ഗവ. കോൺട്രാക്ട് വെൽഫെയർ സൊസൈറ്റിയിൽ അംഗമായിരിക്കെ അന്തരിച്ച പി.ഒ. പൗലോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് റോജി എം. ജോൺ എം.എൽ.എ കൈമാറി. അസോ. ജില്ല പ്രസിഡന്റ് പി.വി. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടിവ് സെക്രട്ടറി ജോജി ജോസഫ്, ജില്ലാ സെക്രട്ടറി സി.പി. നാസർ, ജില്ലാ ട്രഷറർ എ.പി. പൗലോസ്, സംസ്ഥാന രക്ഷാധികാരി കെ.എ. അബ്ദുള്ള, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജോൺസൺ സെബാസ്റ്റ്യൻ, എം.എ. ഹസൻ, ബേബി എന്നിവർ സന്നിഹിതരായി.