sunitha-
വൈറ്റില മെട്രോസ്റ്റേഷനുമുന്നി​ൽ കൗൺ​സി​ലർ സുനി​ത ഡിക്സൺ കുത്തി​​യി​രുന്ന് പ്രതി​ഷേധി​ക്കുന്നു

കൊച്ചി: വൈറ്റില ഹബ്ബിലൂടെ വാഹനങ്ങൾ പോകുന്നതി​നി​ടെ യാത്രക്കാരുടെ ദേഹത്തേക്ക് റോഡി​ൽനി​ന്നുള്ള ചെളിയഭി​ഷേകം പതി​വായി​. ഇതി​ൽ പ്രതിഷേധിച്ച് കൊച്ചി കോർപ്പറേഷൻ മുൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും ഹബ് സ്ഥി​തി​ചെയ്യുന്ന വാർഡി​ലെ കൗൺസിലറുമായ സുനിത ഡിക്സൺ വൈറ്റി​ല മെട്രോസ്റ്റേഷനുമുന്നി​ൽ കുത്തി​യി​രുന്ന് പ്രതിഷേധിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. വൈറ്റില മെട്രോസ്റ്റേഷന് മുന്നിലൂടെ ഹബ്ബിലേക്കുള്ള റോഡിന്റെ പണി നടക്കുന്ന ഭാഗത്തുവച്ചായിരുന്നു പ്രതിഷേധം.

സി.എസ്.എം.എലിന് റോഡ് പണി പൂർത്തിയാക്കാൻ ഫണ്ട് അനുവദിച്ചിട്ടും യഥാസമയം പൂർത്തിയാക്കുന്നില്ലെന്ന് അവർ ആരോപിച്ചു റോഡിലെ കുഴികൾ അടയ്ക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചതായും സുനിത ഡിക്സൺ പറഞ്ഞു.