fire

അ​ങ്ക​മാ​ലി​:​ ​നാ​ടി​നെ​ ​ന​ടു​ക്കി​യ​ ​ദു​ര​ന്ത​ ​വാ​ർ​ത്ത​ ​കേ​ട്ടാ​ണ് ​അ​ങ്ക​മാ​ലി​ ​ഇ​ന്ന​ലെ​ ​ഉ​ണ​ർ​ന്ന​ത്.​ ​പു​ല​ർ​ച്ചെ​ ​ഫ​യ​ർ​ഫോ​ഴ്സ് ​വാ​ഹ​നം​ ​സൈ​റ​ൺ​ ​മു​ഴ​ക്കി​ ​വേ​ണ്ട​ത്ര​ ​വീ​തി​യി​ല്ലാ​ത്ത​ ​പ​റ​ക്കു​ളം​ ​റോ​ഡി​ലൂ​ടെ​ ​പോ​കു​ന്ന​തു​ ​ക​ണ്ട് ​വി​വ​രം​ ​തി​ര​ക്കി​യ​വ​ർ​ ​ഹൈ​വേ​ ​ജം​ഗ്ഷ​നി​ൽ​ ​നി​ന്ന് ​അ​ഞ്ഞൂ​റ് ​മീ​റ്റ​ർ​ ​മാ​റി​ ​ഒ​രു​ ​കു​ടും​ബ​ത്തി​ലെ​ നാലു​ ​പേ​ർ​ ​വെ​ന്തു​മ​രി​ച്ചെ​ന്ന​ ​വി​ശ്വ​സി​ക്കാ​നാ​വാ​ത്ത​ ​വാ​ർ​ത്ത​യാ​ണ് ​കേ​ട്ട​ത്.​ ​ടൗ​ണി​ൽ​ ​ഏ​റെ​ക്കാ​ലം​ ​മ​ല​ഞ്ച​രക്ക് ​ക​ച്ച​വ​ടം​ ​ന​ട​ത്തി​യി​രു​ന്ന​ ​ബി​നീ​ഷ് ​നാ​ട്ടു​കാ​ർ​ക്ക് ​പ​രി​ചി​ത​നാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം​ ​ഭാ​ര്യ​ ​അ​നു​ ​മാ​ത്യു​വും​ ​മ​ക്ക​ളാ​യ​ ​ജൊ​വാ​ന,​ ​ജെസ്‌​വി​ൻ​ ​എ​ന്നി​വ​ർ​ ​കി​ട​പ്പു​മു​റി​യി​ൽ​ ​പൊ​ള്ള​ലേ​റ്റ് ​ക​ത്തി​ക്ക​രി​ഞ്ഞ​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​വാ​ർ​ത്ത​യ​റി​ഞ്ഞ് ​നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ​ബി​നീ​ഷി​ന്റെ​ ​വീ​ട്ടി​ലേ​ക്ക് ​ഒ​ഴു​കി​യെ​ത്തി​യ​ത്.