പെരുമ്പാവൂർ: അറയ്ക്കപ്പടി ജയ്ഭാരത് കോളേജ് ഒഫ് മാനേജ്‌മെന്റ് ആൻഡ് എൻജിനിയറിംഗ് ടെക്‌നോളജിയിൽ എ.പി.ജെ. അബ്ദുൽ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി പുതിയ നാല് കോഴ്‌സുകൾക്ക് അനുമതി നൽകി. ബി.സി.എ., ബി,ബി,എ. എന്നീ ബിരുദ പ്രോഗ്രാമുകളും എം.സി.എ., എം.ബി.എ. എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുമാണ് അനുവദിച്ചിരിക്കുന്നത്. നാല് കോഴ്‌സുകളും ഈ അദ്ധ്യയന വർഷം തന്നെ ആരംഭിക്കുമെന്ന് ജയ് ഭാരത് എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ചെയർമാൻ എ.എം. കരിം അറിയിച്ചു. കേരളത്തിൽ ആദ്യമായാണ് ഇൻഡസ്ട്രി അലൈഡ് കോഴ്‌സുകൾ ജയഭാരത് കോളേജ് പുതുതലമുറ വിദ്യാർത്ഥികൾക്കായി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. പഠനത്തോടൊപ്പം തന്നെ പ്രമുഖ മൾട്ടി നാഷണൽ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുവാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നു. ഇതിനായി വിവിധ കമ്പനികളുമായി കോളേജ് ഇതിനോടകം ധാരണാ പത്രങ്ങൾ ഒപ്പുവച്ചിട്ടുണ്ട്. പഠനാനന്തരം ബിരുദത്തോടൊപ്പം പ്രവൃത്തി പരിചയവും ഉയർന്ന ശമ്പളത്തോടെ മികച്ച ജോലിയിൽ പ്രവേശിക്കുവാൻ അവസരവും ലഭിക്കും. കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ബിടെക് കോഴ്‌സുകളിലും ബി.സി.എ., ബി.ബി.എ., എം.സി.എ., എം.ബി.എ., കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ പുരോഗമിക്കുന്നു. കൂടുതൽവിവരങ്ങൾക്ക് ഫോൺ: 9446070594, 9747474663.