pipe-potti-
കുടിവെള്ള പൈപ്പ് ചോർച്ച

പറവൂർ: ദേശീയപാത 66ൽ പുതിയ പാതയുടെ പണി നടക്കുന്നതിന് സമീപം കുടിവെള്ള പൈപ്പിൽ വീണ്ടും ചോർച്ച. മുനമ്പം കവല കുഞ്ഞിത്തൈ പൊതുമരാമത്ത് റോഡിലാണ് പൈപ്പിൽ ഏതാനും ദിവസമായി ചോർച്ച കാണുന്നത്. നാല് പ്രാവശ്യമെങ്കിലും ചോർച്ച പരിഹരിച്ച സ്ഥലത്താണ് വീണ്ടും ചോർച്ചയുണ്ടായത്. വിദഗ്ദ്ധരല്ലാത്ത തൊഴിലാളികൾ പൈപ്പ് നന്നാക്കുന്നതിനാലാണ് ഇത് പരിഹരിക്കാൻ സാധിക്കാത്തത്. ചോർച്ചയുണ്ടായ സ്ഥലത്ത് വെള്ളം റോഡിൽ ഒഴുകി പരക്കുന്നുണ്ട്. പൈപ്പ് ഉടനെ നന്നാക്കിയില്ലെങ്കിൽ വടക്കേക്കര - ചിറ്റാറ്റുകര പ്രദേശങ്ങളിലെ നിരവധി വാർഡുകളിൽ കുടിവെള്ളക്ഷാമം അനുഭവപ്പെടും.