lulu
കുറത്തിക്കുടി ആദിവാസി ഊരിലെ വിദ്യാർത്ഥികൾക്കുള്ള കൊച്ചി ലുലുവിന്റെ പഠനസഹായ കിറ്റ് അടിമാലി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എസ്. ഷിനോജിന് ലുലു മാൾ പ്രതിനിധികൾ കൈമാറുന്നു

കൊച്ചി: കുറത്തിക്കുടി ആദിവാസി കോളനിയിലെ നൂറ് വിദ്യാർത്ഥികൾക്ക് കൊച്ചി ലുലു മാൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വനം വകുപ്പുമായി സഹകരിച്ചാണിത്. അടിമാലി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എസ്. ഷിനോജ് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, എച്ച്.ആർ മാനേജർ ആന്റോ റൊസാരിയോ, മാർക്കറ്റിംഗ് മാനേജർ എസ്. സനു, അസിസ്റ്റന്റ് എച്ച്.ആർ മാനേജർ സിജോ ടി. അച്ചൻകുഞ്ഞ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.