പെരുമ്പാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുവ കൂവപ്പടി യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബ സംഗമവും പെരുമ്പാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.ജി. സോമൻ അദ്ധ്യക്ഷനായി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വി.പി. നൗഷാദ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു.
പുതിയ പ്രസിഡന്റായി ശ്രീ സാജു ഇൻസ്റ്റൈലിനെയും ജനറൽ സെക്രട്ടറിയായി ഷെറിൻ ഐപ്പിനേയും ട്രഷററായി വി.വി.സജീവനേയും തിരഞ്ഞെടുത്തു.