 
പെരുമ്പാവൂർ: സ്‌കൂളുകൾ തുറക്കും മുൻപേ സഞ്ചാരം സുഗമമാക്കുകയെന്ന ഉദ്ദ്യേശത്തോടെയാണ്
അയ്മുറി കവല പൂപ്പാനി റോഡ് നിർമ്മാണം ആരംഭിച്ചത്. എന്നാൽ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നുവെന്ന ആക്ഷേപം ശക്തമാണ്. നിർമ്മാണം തുടങ്ങിയപ്പോൾ മൂടിപ്പോയ ഓടകൾ ഇതുവരെ മണ്ണ് നീക്കി വൃത്തിയാക്കിയിട്ടില്ല.
പാപ്പൻപടി ജംഗ്ഷനിൽ പി.ഡബ്യൂ.ഡി. റോഡിൻ കുറുകെയുള്ള കാന മണ്ണ് വന്ന് നിറഞ്ഞ് വെള്ളം ഒഴുകാത്ത അവസ്ഥയിലാണ്. ഇപ്പോൾ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി നിലച്ചിരിക്കുകയാണ്. .
കഴിഞ്ഞ മാസം എം.എൽ.എ. വിളിച്ച് ചേർത്ത യോഗ തീരുമാനം അനുസരിച്ചാണ് അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് റോഡ് സഞ്ചാരയോഗ്യമാക്കും എന്ന് തീരുമാനിച്ചത്. എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന പോലെയാണ് കാര്യങ്ങൾ.
.........................................
നാട്ടുകാർക്ക് റോഡിലൂടെ സഞ്ചരിക്കാനേ പറ്റാത്ത അവസ്ഥയാണ്. അടിയന്തരമായി നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കാൻ നടപടി ഉണ്ടാകണം.
എം.വി. സാജു, ഹരിഹരൻ പടിക്കൽ, കൂവപ്പടി പഞ്ചായത്ത് അംഗങ്ങൾ