mla
കുന്നത്തുനാട്ടിൽ എം.എൽ.എ നടപ്പാക്കുന്ന വിദ്യാജ്യോതി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രതിഭകളായ വിദ്യാർത്ഥികൾക്കുള്ള അനുമോദന സമ്മേളനം പി.വി. ശ്രീനിജിൻ ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: കുന്നത്തുനാട് എം.എൽ.എ നടപ്പാക്കുന്ന വിദ്യാജ്യോതി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രതിഭകളായ വിദ്യാർത്ഥികളെ അനുമോദിച്ചു. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി അദ്ധ്യക്ഷനായി. ആലുവ റൂറൽ എ.എസ്.പി അഞ്ജലി ഭാവന മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ഗോപാൽ ഡിയോ, സോണിയ മുരുകേശൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു, സി.കെ. വർഗീസ്, ജോർജ് ഇടപ്പരത്തി, ടി.ആർ. വിശ്വപ്പൻ, ശ്രീജ അശോകൻ, ബേബി വർഗീസ്, ഓമന നന്ദകുമാർ, ടി.എ. ഇബ്രാഹിം, റെജി ഇല്ലിക്കപറമ്പിൽ, റെജി സി. വർക്കി, ഡോ. ആതിര എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയവരും

നൂറ് ശതമാനം വിജയം നേടിയ 24 സ്‌കൂളുകൾക്കും ബിരുദ ബിരുദാനന്തര പരീക്ഷകളിൽ റാങ്ക് നേടിയവർക്കും മുഖ്യമന്ത്റിയുടെ പ്രതിഭാ പുരസ്‌കാരം നേടിയവർക്കും വിവിധ മേഖലകളിൽ പി.എച്ച്.ഡി കരസ്ഥമാക്കിയവർക്കും അവാർഡുകൾ സമ്മാനിച്ചു.