പെരുമ്പാവൂർ: നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ 101-ാമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഗൃഹസദസ് ഇന്ന് വൈകിട്ട് 4 മണിക്ക് പെരുമ്പാവൂർ മുടിക്കൽ പുന്നാലക്കുടി രാജന്റെ വസതിയിൽ നടക്കും. ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ്. സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ. എം.വി. നടേശൻ ഉദ്ഘാടനം ചെയ്യും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ മുഖ്യ പ്രഭാഷണം നടത്തും.