swimming
16 അംഗ പെൺകുട്ടികളുടെ സംഘം കൈയ്യും കാലും ബന്ധിച്ച് പെരിയാർ നീന്തിക്കടന്നപ്പോൾ

ആലുവ: മുങ്ങി മരണത്തിനെതിരായ പ്രതിരോധം തീർക്കാൻ സജി വാളശേരിൽ നീന്തൽ ക്ളബിൽ പരിശീലനം പൂർത്തിയാക്കിയ 16 പെൺകുട്ടികൾ ഇരുകൈകളും കാലുകളും ബന്ധിച്ച് പെരിയാർ നീന്തിക്കടന്നു. ഏഴ് വയസുമുതൽ 16 വയസു വരെയുള്ള കുട്ടികളാണ് പെരിയാർ നീന്തിക്കടന്നത്. രാവിലെ 8.20ന് മണപ്പുറം മണ്ഡപം കടവിൽ ചെയർമാൻ എം.ഒ. ജോൺ ഫ്ലാഗ് ഓഫ് ചെയ്തു. കൗൺസിലർ കെ.എസ്. സുനീഷ് അദ്ധ്യക്ഷത വഹിച്ചു. ഒമ്പത് മണിയോടെ ദേശം കടവിൽ നീന്തിയെത്തിയ സംഘത്തെ ചൂർണിക്കര ഗ്രാമപഞ്ചായത്ത് മെമ്പർ രമണൻ ചേലാക്കുന്നിന്റെയും സാജൻ കെ. ജോർജിന്റെയും നേതൃത്വത്തിൽ സ്വീകരിച്ചു. മണികർണിക അനിൽ (7), കെ.ആർ. ആദിത്യ (8), ആവന്തിക വളേരി (8), സോഫീയ തേരേസ സോണി (8), കൃഷ്‌ണേന്ദൂ (9), അലീന ജോബി (11), അരുണ (11), അരുണിമ (11), മേരി സന ഡെന്നി (12), ക്യൂൻ ഫിസ ഫിനീഷ് (12), അലോണ ജോബി (13), നിഹാരിക ബിജു (13), നിരഞ്ജന ബിജു (13), അനുഗ്രഹ രാജേഷ് (15), ദേവിക (16), ശ്രീദേവി (16) എന്നിവരാണ് നീന്തൽ സംഘത്തിൽ ഉണ്ടായിരുന്നത്.