education

കൊച്ചി: സംസ്ഥാന വ്യാപാരി വ്യവസായി സമിതി എറണാകുളം സിറ്റി യൂണിറ്റിന്റെ വിദ്യാഭ്യാസ അവാർഡ് മേയർ എം.അനിൽകുമാർ വിതരണം ചെയ്തു. യൂണിറ്റ് പരിധിയിലെ വ്യാപാര സ്ഥാപന ഉടമകളുടെയും തൊഴിലാളികളുടെയും ഉന്നത വിജയം നേടിയ മക്കൾക്കാണ് അവാർഡ്. ടി.കെ. രാമകൃഷ്ണൻ സ്മാരക കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ബി. നയനാർ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് കമ്മിഷണർ ടി.ആർ. ജയകുമാർ മുഖ്യാതിഥിയായി. ബിബിൻ ബോസ് ലഹരി വിമുക്ത ക്ലാസെടുത്തു. എസ്. സുൽഫിക്കർ അലി, കൗൺസിലർ മനു ജേക്കബ്, ടി.എം. അബ്ദുൾ വാഹിദ്, ടി.വി.സന്തോഷ്, കെ. സുരേഷ് ബാബു, എ.കെ. ഖാലിദ് എന്നിവർ സംസാരിച്ചു. കലാകായിക രംഗത്ത് മികവ് തെളിയിച്ച വ്യാപാരികൾക്കും മക്കൾക്കും ഉപഹാരം നൽകി. ഡ്രംസ് കലാകാരൻ മൂന്നാം ക്ലാസുകാരൻ ഹർഷ് മാധവിനെ അനുമോദിച്ചു.