കൊച്ചി: മോഷ്ടിച്ച ബൈക്കുകൾ പൊളിച്ച് പാർട്സാക്കി വില്പന നടത്തുന്ന പത്തനംതിട്ട സ്വദേശികളായ അഖിൽ ജയൻ (22), മനു (19), നിരഞ്ജൻ (27), ജോൺസ് (30) എന്നിവരെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിക്കുന്ന ബൈക്കുകൾ പത്തനംതിട്ട കുമ്പനാട്ടുള്ള സംഘത്തിന്റെ വർക്ക്‌ഷോപ്പിലെത്തിച്ചാണ് പാർട്സ് ആക്കിയിരുന്നത്. തിരുവല്ല, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, കടവന്ത്ര, പാലാരിവട്ടം സ്റ്റേഷൻ പരിധിയിൽ നിന്ന് ബൈക്കുകൾ മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചു. എറണാകുളം എ.സി.പി പി. രാജ്കുമാറിന്റെ പ്രത്യേക സ്‌ക്വാഡും സൗത്ത് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.