ആലുവ: ഗുരു കർമ്മ മിഷൻ ഫോർ ഗ്ലോബൽ ട്രാൻസ്ഫർമേഷൻ ട്രസ്റ്റിന്റെ ആദിവാസി മേഖലാ വികസന പദ്ധതി 'റൈസ് ദം അപ്പ്' രണ്ടാംഘട്ടം ട്രസ്റ്റ് പ്രസിഡന്റ് അക്ഷയ് ഷാജി, സെക്രട്ടറി അഭിജിത്ത് ഉണ്ണികൃഷ്ണൻ എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അരുൺ ചന്ദ്രൻ സന്ദേശം നൽകി.
ട്രസ്റ്റ് ദത്തെടുത്ത് പഠിപ്പിക്കുന്ന ആനക്കയം ആദിവാസി കോളനിയിലെ വിദ്യാർത്ഥിനികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും സ്‌കോളർഷിപ്പും വിതരണം ചെയ്തു. ട്രസ്റ്റ് ട്രഷറർ രാഹുൽ മോഹനൻ, വൈസ് പ്രസിഡന്റ് ഡോ. അരവിന്ദ് കെ. ഉണ്ണി എന്നിവർ നേതൃത്വം നൽകി.