
ചെറുതോണി: വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ദ്വിദിന മഴപഠന പരിസ്ഥിതി ക്യാമ്പ് 13ന് തുടക്കമാകും. പെരുമഴ ക്യാമ്പ് എന്ന പേരിൽ 13, 14 തീയതികളിലായി ചെറുതോണി കൊലുമ്പൻ സമാധിക്ക് സമീപമുള്ള വെള്ളാപ്പാറ ഫോറസ്റ്റ് ഡോർമിറ്ററിയിലാണ് ക്യാമ്പ്. വനയാത്ര, മഴ നടത്തം, വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശനം, ശാസ്ത്രജ്ഞരുടെ ക്ലാസുകൾ, കവിയരങ്ങ്, കഥയരങ്ങ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമായിരിക്കും ക്യാമ്പിൽ പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 9446804039, 7907650107.