കൊച്ചി: മാർഷലിംഗ് യാർഡിൽനിന്ന് സൗത്ത് സ്റ്റേഷനിലേക്ക് വരികയായിരുന്ന ട്രെയിനിൽ ചാടിക്കയറി റെയിൽവേ ജീവനക്കാരുടെ മൊബൈൽഫോൺ മോഷ്ടിച്ച കേസിൽ ബംഗാൾ സ്വദേശികളായ 4പേരെ ആർ.പി.എഫ് അറസ്റ്റുചെയ്തു.

എം.ഡി. മിസാർ (18), അബു താലിം (25), ലാൽ ബാബു (19) എന്നിവരെയും പ്രായപൂർത്തിയാകാത്ത ബാലനെയുമാണ് ഇന്നലെ ടൗൺ നോർത്ത് പാലത്തിനു സമീപത്തുനിന്ന് പിടികൂടിയത്. എറണാകുളം മാർഷലിംഗ് യാർഡിൽനിന്ന് സൗത്ത് റെയിൽവേ സ്‌റ്റേഷനിലേക്ക് വരികയായിരുന്ന ട്രെയിനിൽ കമ്മട്ടിപ്പാടത്തിന് സമീപത്തുവച്ച് ചാടിക്കയറിയായിരുന്നു മോഷണം.

ആർ.പി.എഫ് ഐ.ജി ഈശ്വര റാവു, സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമ്മിഷണർ തൻവി പ്രഫുൽ ഗുപ്ത, അസി. സെക്യൂരിറ്റി കമ്മിഷണർ സുപ്രിയകുമാർ ദാസ്, ടി.എസ്. ഗോപകുമാർ, ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ഇൻസ്‌പെക്ടർമാരായ എ.ജെ. വിപിൻ, ബിനോയ് ആന്റണി എസ്.ഐമാരായ പ്രയസ് മാത്യു, ജോസ്, ഫിലിപ്പ് ജോൺ, സിജോ സേവ്യർ, ബിജു എബ്രഹാം. ഹെഡ് കോൺസ്റ്റബിൾമാരായ ജി. വിപിൻ, എ.വി. ജോസ്, അജയഘോഷ്, അരുൺബാബു, പി. അജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.