തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാന്മ സൗഹൃദവേദി സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദന യോഗവും കവിയും ഗാന രചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് ബാങ്കിന്റെ ഉദ്ഘാടനം പൂത്തോട്ട ശ്രീനാരായണ സ്ഥാപനങ്ങളുടെ മുൻ മാനേജർ ഇ.എൻ. മണിയപ്പൻ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ എം.എൽ. സുരേഷ് അദ്ധ്യക്ഷനായി. ഫാ. വർഗീസ് മാമ്പിള്ളി, എൽ. സന്തോഷ്, ആനീസ് പോൾ, എസ്.എൻ.ഡി.പി എച്ച്.എസ് പ്രിൻസിപ്പൽ ഒ.വി. സാജു, കെ.പി.എം വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ അനൂപ് സോമരാജ്, സുധ നാരായണൻ, ഷീജ മോൾ, ജി. രജിത, എ.എം. മോഹനൻ, എൻ.ടി. രാജേന്ദ്രൻ, ശ്രീജിത്ത് ഗോപി തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെയും ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നാസ ടീം അംഗമായ എഴാം ക്ലാസ് വിദ്യാർത്ഥി ശ്രേയസ് ഗിരീഷിനെയും ചടങ്ങിൽ ആദരിച്ചു.