 
മൂവാറ്റുപുഴ: മണപ്പുഴ മാസ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഭ സംഗമവും എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് ദാനവും മൂവാറ്രുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിവാഗോ തോമസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൻ.സി. ജോഷി അദ്ധ്യക്ഷത വഹിച്ചു. ആയവന പഞ്ചായത്ത് മെമ്പർ ജയിംസ് എൻ.ജോഷി അനുമോദന പ്രഭാഷണവും പുരസ്ക്കാര വിതരണവും നിർവ്വഹിച്ചു. ലൈബ്രറി സെക്രട്ടറി ബില്ലി വർഗീസ് സ്വാഗതവും വൈസ് പ്രസിഡന്റ് ടോജോ പോൾ നന്ദിയും പറഞ്ഞു.