കൊച്ചി: എസ്.എൻ.ഡി.പി യോഗം വൈറ്റില ശാഖയിൽ ശ്രീനാരായണഗുരുവിന്റെ 170-ാം ജയന്തി ആഘോഷം വിപുലമായി ആഘോഷിക്കാൻ പോഷക സംഘടനകളുടെ നേതൃയോഗം തീരുമാനിച്ചു. ശാഖ പ്രസിഡന്റ് ടി.ജി.സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.പി.അജികുമാർ, വൈസ് പ്രസിഡന്റ് സി.എം.വിദ്യാനന്ദൻ, വനിതാസംഘം സെക്രട്ടറി സന്ധ്യ സതീശൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി പി.ആർ. രതീഷ്, കുമാരി സംഘം സെക്രട്ടറി ശ്രീലക്ഷ്മി, ബാലസംഘം സെക്രട്ടറി മാളവിക,​ ദാസൻ, കെ.കെ. മനോഹരൻ, ഉദയനൻ,​ ഭാരതി ഗോപി എന്നിവർ സംസാരിച്ചു.