കൂത്താട്ടുകുളം: എസ്.എൻ.ഡി.പി. യോഗം 5013-ാം നമ്പർ തിരുമാറാടി ശാഖയിൽ ബാലജനയോഗം കുട്ടികളുടെ പ്രവേശനോത്സവവും ഗുരുപൂജയും ശാരദാപൂജയും നടന്നു. ചടങ്ങുകൾക്ക് വടയമ്പാടി ശാഖയിലെ പ്രിയ അനിൽകുമാർ നേതൃത്വം നൽകി. ശാഖാ പ്രസിഡന്റ് പി.കെ. സുധാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.എ. വിജയൻ, ശാഖാ കമ്മിറ്റി അംഗം സലി മൂത്തേടത്ത്, വനിതാസംഘം പ്രസിഡന്റ് പ്രിതാശശി, ഷൈലാ സലിം, വിജിതാ ബിജു, മിനി സുരേഷ്, മുൻ ശാഖാ കമ്മറ്റി അംഗം വിജയൻ മുടക്കുഴ എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് പഠനോപകരവിതരണവും നടന്നു.