kklm
ആത്താനി കുടുംബയോഗത്തിൻ്റെവാർഷിക പൊതുയോഗവും തെരെഞ്ഞെടുപ്പും ശാഖാ സെക്രട്ടറി തിലോത്തമ ജോസ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം:എസ്.എൻ.ഡി.പി യോഗം 224-ാം നമ്പർ കൂത്താട്ടുകുളം ശാഖയുടെ കീഴിലുള്ള ആത്താനി കുടുംബയോഗത്തിൻ്റെ വാർഷിക പൊതുയോഗവും തി​രഞ്ഞെടുപ്പും എൻ. എം. ഷിജുവിൻ്റെ വസതി​യി​ൽ നടന്നു .ശാഖാപ്രസിഡൻ്റ് ഡി .സാജുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ശാഖാ സെക്രട്ടറി തിലോത്തമ ജോസ് ഉദ്ഘാടനം ചെയ്തു. കൺവീനർ വി.എസ്. വിജു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
ശാഖാ വൈസ്പ്രസിഡൻ്റ് പി.എൻ. സലിംകുമാർ, വി.എൻ. രാജപ്പൻ, എൻ.എം. ഷിജു, സി. എ.തങ്കച്ചൻ, ബിന്ദു ഷിജു, കെ.എം. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.